കുവൈത്ത് സിറ്റി: ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് കുവൈത്ത് ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ ഓൺലൈൻ കൺവെൻഷന് തുടക്കമായി. പാസ്റ്റർ പി.കെ. ജോൺസെൻറ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ ജോ തോമസ് ദൈവവചന പ്രഭാഷണം നടത്തി.
തേജസ്സേറിയ ദൈവസഭയിൽനിന്ന് പ്രകാശം മറ്റുള്ളവരിലേക്ക് എത്തണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. എല്ലാം നിറക്കുന്നവെൻറ നിറവായ ക്രിസ്തുവിെൻറ ശരീരമാണ് സഭയെന്നും വിശ്വാസികളായ നമ്മുടെ ഓരോരുത്തരുടെയും ഹൃദയ ദൃഷ്ടി പ്രകാശിക്കപ്പെട്ടവരാകണം എന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സി കുവൈത്ത് ചർച്ച് കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.