അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക ഫോ​റം അ​മീ​ർ പ​​ങ്കെ​ടു​ക്കും

കു​വൈ​ത്ത് സി​റ്റി: സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​ങ്കെ​ടു​ക്കും. ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ​യും അ​മീ​ർ ന​യി​ക്കും. ‘ആ​ഗോ​ള സ​ഹ​ക​ര​ണം, വ​ള​ർ​ച്ച, വി​ക​സ​ന​ത്തി​നു​ള്ള ഊ​ർ​ജം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഏ​പ്രി​ൽ 28, 29 തീയ​തി​ക​ളി​ലാ​ണ് ഫോ​റം. റി​യാ​ദി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫോ​റ​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ, സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ, അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ എ​ന്നി​വ അ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 1000ത്തില​ധി​കം പേ​ർ പ​ങ്കെ​ടു​ക്കും. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ്ര​തി​നി​ധി സം​ഘ​വും ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പു​റ​പ്പെ​ടും.

സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ലെ അ​മീ​റി​ന്‍റെ പ​ങ്കാ​ളി​ത്തം കു​വൈ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും അ​ന്ത​ർ​ദേ​ശീ​യ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലു​ള്ള താ​ൽ​പ​ര്യ​വും വ്യ​ക്ത​മാ​ക്കു​ന്ന​താ​യി സൗ​ദി അ​റേ​ബ്യ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ശൈ​ഖ് സ​ബാ​ഹ് നാ​സ​ർ സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന മി​ഡിലീസ്റ്റി​ൽ സാ​മ്പ​ത്തി​ക സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 

Tags:    
News Summary - International Economic Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.