കുവൈത്ത് സിറ്റി: ശുവൈഖ് തുറമുഖം വഴി കുവൈത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച അന്താരാഷ ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നം പിടികൂടി. അഞ്ച് കണ്ടെയ്നർ വ്യാജ ഉൽപന്നങ്ങളാണ് കടത്താൻ ശ്രമിച്ചത്. ഗാർമെൻറ്സ്, സൗന്ദര്യവർധക വസ്തുക്കൾ, സുഗന്ധവസ്തുക്കൾ, ബാഗുകൾ, ടീഷർട്ട്, കളിപ്പാട്ടങ്ങൾ തുടങ്ങിയവയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സാധനങ്ങൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.
അംഗീകൃത ട്രേഡ് മാർക്കോടുകൂടിയ വ്യാജ ഉൽപന്നങ്ങൾക്കെതിരെ ഉപഭോക്താക്കളും ജാഗ്രത പുലർത്തണമെന്ന് വാണിജ്യമന്ത്രാലയം അഭ്യർഥിച്ചു. ഇത്തരം തട്ടിപ്പ് യഥാർഥ ബ്രാൻഡ് ഉടമകളെയും ഉപഭോക്താവിനെയും ഒരേസമയം കബളിപ്പിക്കുന്നതാണ്. ഉപഭോക്താവിന് പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഉൽപന്നം ലഭിക്കില്ല. കഷ്ടപ്പെട്ട് നല്ല ഉൽപന്നങ്ങൾ നൽകി ബ്രാൻഡ് വികസിപ്പിക്കുന്നവരുടെ അധ്വാനത്തിന് ഫലം ലഭിക്കാതെ പോവുകയും ചെയ്യുന്നു. ഗുണനിലവാരത്തിലെ വ്യതിയാനം മൂലം ബ്രാൻഡിെൻറ മൂല്യം ഇടിയാനും കാരണമാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.