കുവൈത്ത് സിറ്റി: വാഹനങ്ങളുമായി റോഡില്‍ അഭ്യാസം കാണിക്കുന്നവർക്കെതിരായ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കുന്നു. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ട്രാഫിക് വിഭാഗത്തിന്റെ ഹോട്ട്ലൈൻ നമ്പറായ 112ല്‍ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വന്തം ശരീരത്തിനും വാഹനങ്ങള്‍ക്കും വഴി യാത്രക്കാര്‍ക്കും അപകടം സൃഷ്ടിക്കുന്നതാണ് റോഡിലെ അഭ്യാസ പ്രകടനമെന്ന് അധികൃതർ ചൂണ്ടികാട്ടി. അനുമതിയില്ലാതെ പൊതുനിരത്തിലെ റേസിങ്, അശ്രദ്ധമായ ഡ്രൈവിങ്, വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനം തുടങ്ങിയ കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്കി. നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അധികൃതർ ഓർമപ്പെടുത്തി. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. രാജ്യത്ത് റോഡിൽ അഭ്യാസപ്രകടനം നടത്തി അപകടം ഉണ്ടാകുന്ന നിരവധി സംഭവം ഉണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ട്രാഫിക് കോടതി അറബ് യുവാവിനെ മൂന്നു മാസം തടവിന് ശിക്ഷിച്ചിരുന്നു. വാഹനങ്ങളുമായി കൂട്ടിയിടിച്ച് മറ്റുള്ളവരുടെ ജീവന് അപകടത്തിലാകുന്ന രീതിയിൽ വാഹനമോടിച്ച അറബ് യുവാവിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.