കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന. പരസ്യ-വിലനിർണ്ണയ ചട്ടങ്ങൾ ലംഘിച്ചതിന് 37 നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി.
മാർക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും മുനിസിപ്പൽ ചട്ടങ്ങളും ലൈസൻസിംഗ് വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പരിശോധനാ സംഘങ്ങൾ 60 വാണിജ്യ സ്ഥാപനങ്ങൾ സന്ദർശിച്ചു, 37 നിയമലംഘനങ്ങൾ കണ്ടെത്തി.
ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച വരുത്തുക, ലൈസൻസില്ലാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുക, മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ കണ്ടെത്തി. നിയമനടപടികൾ ഒഴിവാക്കുന്നതിനായി, എല്ലാ വാണിജ്യ-പരസ്യ ലൈസൻസുകളും സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ അധികൃതർ ഉണർത്തി. പരസ്യ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷകളും ഉയർന്ന പിഴകളും ചുമത്തുമെന്നും ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.