Posted On
date_range Updated On
date_range സലൂണുകളിൽ പരിശോധന; 10 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: പുരുഷന്മാരുടെ സലൂണുകളിൽ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന. വിവിധ ഷോപ്പുകളിൽ നടത്തിയ പരിശോധനയിൽ 10 നിയമലംഘനങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഷേവിംഗ് ഉൽപ്പന്നങ്ങളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട മൂന്ന് ലംഘനങ്ങളും, ചില ബിസിനസ് പ്രവർത്തനങ്ങൾക്ക് പണമിടപാട് നിരോധിക്കുന്ന മന്ത്രിതല പ്രമേയം പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഏഴ് സലൂണുകളും കുറ്റക്കാരാണെന്ന് കണ്ടെത്തി.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും ഉപഭോക്തൃ സുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.