സ്ഥാപനത്തിൽ നോട്ടീസ് പതിക്കുന്ന ഉദ്യോഗസ്ഥ
ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പരിശോധന തുടരുന്നു
കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം മുബാറക് അൽ-കബീർ ഗവർണറേറ്റില്‍ നടന്ന പരിശോധനയില്‍ ഹോട്ടലുകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പത്ത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. പിടിച്ചെടുത്ത ഭക്ഷണ സാമ്പിളുകൾ തുടര്‍ പരിശോധനകള്‍ക്കായി ലാബുകളിലേക്ക് അയച്ചു. രാജ്യത്ത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ന്യൂട്രീഷൻ പരിശോധനാ കാമ്പയിൻ നടത്തിവരികയാണ്. ഇറച്ചി, മത്സ്യ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടന്നുവരുന്നുണ്ട്. പൊതുജനങ്ങൾക്ക് പരാതികൾ 1897770 എന്ന ഹോട്ട്ലൈൻ വഴി അറിയിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.