ഷോപ്പിൽ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന. ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പുമായി ഏകോപിപ്പിച്ച് വാണിജ്യ മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പരിശോധന നടത്തിയത്. വാണിജ്യ ലൈസൻസിംഗ് ആവശ്യകതകളുമായി ബന്ധപ്പെട്ട രണ്ട് ലംഘനങ്ങൾ, മറ്റു 46 നിയമലംഘനങ്ങൾ എന്നിവ റിപ്പോർട്ടു ചെയ്തു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയ എട്ട് വാണിജ്യ സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിനും വാണിജ്യ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.