കുവൈത്ത് സിറ്റി: മൊബൈൽ ഫോൺ അക്സസറി സ്റ്റോറുകളിൽ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന.
1625 വ്യാജ ഫോൺ അക്സസറികൾ പിടിച്ചെടുത്തു. ഇയർഫോണുകൾ, ചാർജിങ് കേബിളുകൾ, അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ലോഗോകളും വ്യാപാര മുദ്രകളും ഉള്ള മറ്റു ആക്സസറികൾ എന്നിവ പിടിച്ചെടുത്ത ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
വ്യാജ ഉൽപന്നങ്ങളുടെ വിൽപനയിലൂടെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങളുടെ നേർ ലംഘനമാണ് നടത്തിയതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ആരംഭിച്ചു, കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യും. വാണിജ്യ തട്ടിപ്പുകൾ ചെറുക്കുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. രാജ്യത്തുടനീളമുള്ള വിപണികളിലും ഷോപ്പിങ് സെന്ററുകളിലും തീവ്ര പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.