പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രീഷൻ ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ജഹ്റ സെൻട്രൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിലും അനുബന്ധ കേന്ദ്രങ്ങളിലും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ പരിശോധന നടത്തി. പരിശോധനയിൽ വിവിധ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിലായി 52 നിയമലംഘനങ്ങൾ കണ്ടെത്തി.
വിൽപ്പനക്കുവെച്ച കേടായ പച്ചക്കറികളും പഴങ്ങളും പിടിച്ചെടുത്തു. ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം, മായം ചേർത്ത ഉൽപ്പന്നങ്ങൾ വിൽക്കൽ, ആരോഗ്യ നിബന്ധനകൾ പാലിക്കാത്തത്, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത് തുടങ്ങിയ നിരവധി നിയമലംഘനങ്ങളും കണ്ടെത്തി. നിയമലംഘർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
സുരക്ഷതിമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനും നിയമങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.