കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ നിർമാണ സഥലങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന. നിർമ്മാണ സ്ഥലങ്ങൾക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതിന് 12 മുന്നറിയിപ്പുകൾ നൽകി.
എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പിലെ സൂപ്പർവൈസറി സംഘവുമായി ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. അംഗീകൃത നിർമ്മാണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കൽ ഉറപ്പാക്കലാണ് പരിശോധനകൾ വഴി ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥലം സന്ദർശനത്തിനിടെ ഇൻസ്പെക്ടർമാർ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പുകൾ നൽകിയത്.
നിയമങ്ങൾ ഉറപ്പാക്കാനും കരാറുകാരെയും സ്വത്ത് ഉടമകളെയും നിയന്ത്രണങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതിനും പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.