കുവൈത്ത് സിറ്റി: ഇന്ത്യൻ 74ാം റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി കുവൈത്തിലും വിവിധ പരിപാടികൾ നടക്കും. ഇന്ത്യൻ എംബസിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ 10വരെ വിവിധ പരിപാടികൾ നടക്കും. അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിക്കും.
9.30 മുതൽ 10വരെ സാംസ്കാരിക പരിപാടികളും നടക്കും. ഇന്ത്യൻ എംബസിയുടെ സൈറ്റിൽ നൽകിയ പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ സ്വദേശികൾക്ക് പരിപാടിയുടെ ഭാഗമാകാമെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ സ്കൂളുകളിലും വിവിധ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കുട്ടികളുടെ കലാപരിപാടികൾ, മധുരവിതരണം എന്നിവ നടക്കും. റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി വിവിധ മത്സരങ്ങളും സ്കൂളുകളിൽ നടക്കുന്നുണ്ട്. വിവിധ ഇന്ത്യൻ കൂട്ടായ്മകളും സംഘടനകളും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങൾ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.