കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി അബ്ബാസിയ്യ മദ്റസ പി.ടി.എ സംഗമത്തിൽ പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. ഐ.ഐ.സി പ്രസിഡന്റ് അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. റയാൻ ആരിഫ് ഖിറാഅത്ത് നടത്തി. അനസ് പാനായിക്കുളം സ്വാഗതം പറഞ്ഞു. ഷമീം ഒതായി നസ്വീഹത്ത് നടത്തി. ഓപൺ ഫോറം ഫോർ പാരന്റസ്, ഫ്യൂച്ചർ പ്രോഗ്രാം ഡിസ്കഷൻ എന്നിവയും നടന്നു.
പുതിയ പി.ടി.എ ഫാദേഴ്സ്, മദേഴ്സ് കമ്മിറ്റികൾ നിലവിൽ വന്നു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റോഷൻ, അബ്ദുൽ അസീസ് സലഫി, ഐ.ഐ.സി ജന. സെക്രട്ടറി അയ്യൂബ്ഖാൻ എന്നിവർ സംസാരിച്ചു. മദ്റസ കമ്മിറ്റി റിപ്പോർട്ട് അബൂബക്കർ സിദ്ദീഖ് മദനി അവതരിപ്പിച്ചു. മുഹമ്മദ് ആരിഫ് നന്ദി പറഞ്ഞു. പി.ടി.എ ഫാദേഴ്സ് കമ്മിറ്റി: മുഹമ്മദ് ഹനൂബ് കോട്ടയം (പ്രസി), റഹീസ് (വൈ. പ്രസി), സിദ്ദീഖ് മദനി (ജന. സെക്ര).
ഏരിയ കോഓഡിനേറ്റേഴ്സ്: ജംഷിദ് എടവണ്ണ (ഫർവാനിയ), മുഹമ്മദ് ഷബീർ (ഖൈത്താൻ), മുഹമ്മദ് റോഷൻ കോട്ടയം, ഹരീഷ് ചങ്ങനാശ്ശേരി, അഫ്സൽ അലി മാറഞ്ചേരി (അബ്ബാസിയ), അനസ് അബൂബക്കർ ചങ്ങരംകുളം (ജലീബ്), അബ്ദുൽ ജലീൽ അടവനാട് (ഹസ്സാവിയ), നൗഷാദ് പുളിക്കൽ (അന്തലൂസ്/റിഗ്ഗയി/ഇഷ്ബിലിയ/റാബിയ). പി.ടി.എ മദേഴ്സ് കമ്മിറ്റി: നസീമ അസീസ് കോട്ടയം (പ്രസി), ഷൈമ റോഷൻ കോട്ടയം (വൈ. പ്രസി), ഖൈറുന്നീസ അസീസ് നിലമ്പൂർ (ജന. സെക്ര).
ഏരിയ കോഓഡിനേറ്റേഴ്സ്: ഷൈബി നബീൽ ഫറോക്ക് (ഫർവാനിയ), സെഹ്റിൻ ഷഹീൻ കുന്നംകുളം (ഖൈത്താൻ), സറീന ഹനൂബ് കോട്ടയം, ബദറുന്നിസ റിദ്വാൻ മാറഞ്ചേരി, റൈന ഷഫീർ കാട്ടാക്കട കൊടുങ്ങല്ലൂർ (അബ്ബാസിയ), ഖൈറുന്നീസ, ഷാനി ആരിഫ് പുളിക്കൽ (ജലീബ്), ഹബീബ ഫെമി റിയാസ് (ഹസ്സാവിയ), റസ്ലീന കണ്ണൂർ (അന്തലൂസ് /റിഗ്ഗയി/ഇഷ്ബിലിയ/റാബിയ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.