Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഫെബ്രുവരി 20ന് ഉച്ചക്ക് 12ന് നടക്കും. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് പൊതുജന സമ്പർക്കമായി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ്. രജിസ്ട്രേഷൻ രാവിലെ 11ന് ആരംഭിക്കും.
കോൺസുലാർ പ്രശ്നങ്ങൾ/പരാതികൾ പരിഹരിക്കാനായി അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഇന്ത്യൻ പൗരന്മാരെ കാണും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.