കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കലാകാരന്മാരെയും സാംസ്കാരിക പഠിതാക്കളെയും ഉൾപ്പെടുത്തി 'ഇന്ത്യൻ കൾച്ചറൽ നെറ്റ്വർക്ക്' രൂപവത്കരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി. ആർക്കിടെക്ച്വർ, ചിത്രകല, സിനിമ നിർമാണം, പെയിൻറിങ്, ഫോേട്ടാഗ്രഫി, ശിൽപകല, നൃത്തം, സംഗീതം, അഭിനയം, നോവൽ, കഥ, കവിത, ലേഖനം, നാടകം, പാചകം, ചോക്കലേറ്റ് നിർമാണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെയും താൽപര്യമുള്ളവരെയും ഉൾപ്പെടുത്തിയാണ് കൂട്ടായ്മക്ക് എംബസി മുൻകൈയെടുക്കുന്നത്.
ഇൗ മേഖലയിലെ അറവും അനുഭവങ്ങളും പങ്കുവെക്കുന്നതിനും പരസ്പര സഹകരണത്തിനും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് വേദിയൊരുക്കുന്നത്. ഇന്ത്യയുടെ മഹത്തായ കലാ സാംസ്കാരിക പാരമ്പര്യം മറ്റു പൗരന്മാർക്ക് മുന്നിൽ പ്രകടമാക്കാൻ ഭാവിയിൽ വേദി ഒരുക്കും. താൽപര്യമുള്ളവർ https://forms.gle/w2W1Va7FAcgsxviZ7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. @Indian_icn എന്നതായിരിക്കും ഇന്ത്യൻ കൾച്ചറൽ നെറ്റ്വർക്കിെൻറ ട്വിറ്റർ വിലാസം. കൂടുതൽ വിവരങ്ങൾക്ക് pic.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.