കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡി ആപ്പ് ഉപയോഗിക്കുന്നവർ നോട്ടിഫിക്കേഷൻ കൈകാര്യം ചെയ്യുമ്പോൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തങ്ങളുമായി ബന്ധമില്ലാത്ത മറ്റു നോട്ടിഫിക്കേഷനുകളിൽ പ്രതികരിക്കുകയോ അക്സപ്റ്റ് ചെയ്യുകയോ ചെയ്യരുത്.
വ്യക്തിഗത ഡാറ്റ സംരക്ഷിക്കാനും അനധികൃത ആക്സസ് തടയാനും ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി ചൂണ്ടിക്കാട്ടി. സ്ഥിരീകരണം ആവശ്യപ്പെടുന്ന സേവനദാതാവിന്റെ വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അഭ്യർഥനയുടെ ഉദ്ദേശ്യം മനസ്സിലാക്കണം.
സംശയാസ്പദമായ സ്ഥിരീകരണശ്രമങ്ങൾ ഉപയോക്താക്കളെ ഗുരുതരമായ അപകടസാധ്യതകളിലേക്ക് നയിക്കാമെന്നും മുന്നറിയിപ്പു നൽകി.
രാജ്യത്തെ ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.