ഹനാൻഷയെയും സംഘത്തെയും റോക് ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: യുവതലമുറയുടെ ആവേശപാട്ടുകാരൻ ഹനാൻഷ വെള്ളിയാഴ്ച കുവൈത്തിൽ സ്വരമേളം തീർക്കും. റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ (റോക്) സംഘടിപ്പിക്കുന്ന ‘മാംഗോ ഹനാൻഷ ലൈവ് ഷോ’ക്കായി അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയം ഒരുങ്ങി.
റോക്ക് എട്ടാം വാർഷികാഘോഷ ഭാഗമായി വൈകീട്ട് അഞ്ചുമുതലാണ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്. പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
കുവൈത്തിലെത്തിയ ഹനാൻഷയുടെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ ബാൻഡിനെ വിമാനത്താവളത്തിൽ റോക് ചെയർമാൻ അബു കോട്ടയിൽ, പ്രസിഡണ്ട് ഷബീർ മണ്ടോളി, ഭാരവാഹികളായ കമറുദ്ദീൻ, പി.വി. നജീബ്, എൻ.കെ. അബ്ദുറഹീം, അബ്ദുൽ സത്താർ, ഷാഫി മഫാസ്, അനസ്, ബി.കെ. മജീദ് എന്നിവർ സ്വീകരിച്ചു.
വെള്ളിയാഴ്ച പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിൽ പ്രവേശനം പാസ് മുഖേന പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രവേശന പാസ് കൈവശം ഉള്ളവർക്ക് മാത്രമേ ഓഡിറ്റോറിയത്തിൽ കടക്കാൻ അനുവാദമുണ്ടാവൂ. മൊബൈൽ സ്ക്രീൻഷോട്ടുകൾ, പാസിന്റെ ഫോട്ടോ എന്നിവ പ്രവേശനത്തിനായി പരിഗണിക്കില്ല. വൈകീട്ട് അഞ്ചിന് പരിപാടി ആരംഭിക്കുന്നതിനൊപ്പം പ്രവേശന കവാടവും അടച്ചുപൂട്ടുമെന്ന് സംഘാടകർ വ്യക്തമാക്കി.
കുവൈത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പാട്ട്, ഡാൻസ്, സാംസ്കാരിക സമ്മേളനം എന്നിവയും ആഘോഷഭാഗമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.