ഫോക്കസ് അന്താരാഷ്ട്ര ശിൽപശാലയിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഫോക്കസ് ഇന്റർനാഷനൽ അന്താരാഷ്ട്ര നേതൃപരിശീലന ശിൽപശാല സമാപിച്ചു. മൂന്നുദിവസങ്ങളിലായി സുലൈബിയ മുബാറാക്കിയ ഫാം വില്ലയിൽ നടന്ന ശിൽപശാലയിൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എ.ഇ, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഫോക്കസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അമ്പതോളം പ്രതിനിധികൾ പങ്കെടുത്തു.
വിവിധ വിഷയങ്ങളിൽ ശിൽപശാലയിൽ ഗഹനമായ ചർച്ചകൾ നടന്നു. ഇന്ത്യയിൽ നിന്നെത്തിയ പ്രമുഖ പരിശീലകൻ അബ്ദുൽ എസ്.പി പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ആധുനിക നേതൃത്വം കരസ്ഥമാക്കേണ്ട കഴിവുകൾ, ആശയവിനിമയത്തിലെ വൈദഗ്ധ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം തുടങ്ങിയ ക്ലാസ് കൈകാര്യം ചെയ്തു. യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരവും 'റൂട്ട്സ് ടൂ റിയാലിറ്റി സ്പെക്ട്രം' എന്ന സബ്ജക്ടിൽ ആസിഫലി കണ്ണൂർ സംസാരിച്ചു.
വരുന്ന ഒരു ദശകത്തിലേക്കുള്ള പ്രോജക്ടുകളുടെ രൂപരേഖയും അവതരിപ്പിച്ചു. ഡോ. അമീർ അഹമ്മദ് മുഖ്യാതിഥിയായി സംസാരിച്ചു. കാര്യപരിപാടികൾ ഹർഷിദ് മത്തോട്ടം (യു.എ.ഇ) നിയന്ത്രിച്ചു. ഐസ് ബ്രേക്കിങ് കോർഡിനേറ്റ് ചെയ്ത് മുദസിർ സംസാരിച്ചു.
സി.ഇ.ഒ ഷബീർ വെള്ളാടത്ത് അധ്യക്ഷത വഹിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അമീർ ഷാജി, റമീസ് നാസർ, റിയാസ്, ജുവൈദ്, അനീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. റാഫി, റഷാദ്, അബ്ദുൽ റഹ്മാൻ, നാഫി, ജംഷീദ് എന്നിവർ വിവിധ സെഷനുകളെ നിയന്ത്രിച്ചു.
ഫോക്കസ് ഇന്റർനാഷനൽ സി.ഒ.ഒ ഫിറോസ് മരക്കാർ സ്വാഗതവും ഇവന്റ് ഡയറക്ടർ അബ്ദുല്ല തൊടിക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.