കുവൈത്തിലെത്തിയ ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘം കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് അധികൃതരുമായി ചർച്ച നടത്തുന്നു

ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘം കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള ബിസിനസ് പ്രതിനിധി സംഘം കുവൈത്തിലെത്തി കുവൈത്ത് ചേംബർ ഓഫ് കോമേഴ്‌സ് അധികൃതരുമായി ചർച്ച നടത്തി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അയച്ച സംഘത്തിന് ഇന്ത്യൻ എംബസി ആതിഥേയത്വം അരുളുകയും ചർച്ചകൾക്ക് അവസരം ഒരുക്കുകയും ചെയ്തു. ഇന്ത്യ-കുവൈത്ത് ബിസിനസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ മാർഗങ്ങൾ ചർച്ച ചെയ്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘമാണ് ഇപ്പോൾ എത്തിയത്.

ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ, ഇന്ത്യൻ ബിസിനസ് നെറ്റ്‍വർക്ക് എന്നിവയുമായി സഹകരിച്ചാണ് യോഗം സംഘടിപ്പിച്ചത്. ഇന്ത്യക്കും കുവൈത്തിനും ദീർഘകാലത്തെ ഊഷ്മള ബന്ധമുണ്ടെന്നും ബിസിനസ് പങ്കാളിത്തം വർധിക്കുകയാണെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യയിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 400 ബില്യൻ ഡോളറിന്റെ കയറ്റുമതി എന്നത് റെക്കോർഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 1236 ദശലക്ഷം ഡോളറിന്റേതാണെന്നും ഇനിയും കൂടുതൽ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Indian business delegation arrived in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.