കുവൈത്ത് സിറ്റി: പ്രവാസലോകത്തെ സിനിമ ആസ്വാദകർക്കായി മൂവീ ക്ലബ് രൂപവത്കരിക്കുമെന്ന് കുവൈത്ത് ആസ്ഥാനമായുള്ള ഇന്ത്യൻ ആർട്ട് കമ്പനി (അയാർട്ട്കോ) സി.ഇ.ഒ എം.വി. ജോൺ പറഞ്ഞു. കുവൈത്ത് നാഷനൽ സിനിമാസിെൻറയും തിരുവനന്തപുരം ചിത്രാഞ്ജലിയുടെയും ആർക്കൈവ്സിലുള്ള ക്ലാസിക് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം പ്രമുഖ ചലച്ചിത്രപ്രവർത്തകരുമായി സംവദിക്കാനും അവസരമൊരുക്കും .
അമച്വർ സിനിമകൾക്കായി അന്താരാഷ്ട്ര മത്സരവും സംഘടിപ്പിക്കും. അയാർട്ട്കോ നിർമിച്ച ‘റീപ്ലേ’ ഹ്രസ്വചിത്രത്തിൻറെ അണിയറപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രത്യേക പ്രദർശനവും ചർച്ചയും നടത്തി. കേരള അസോസിയേഷൻ സംഘടിപ്പിച്ച ‘നോട്ടം’ ഹ്രസ ചലച്ചിത്ര മേളയിൽ മുനീർ അഹ്മദിന് മികച്ച സംവിധായകനും ഷാജഹാൻ കൊയിലാണ്ടിക്ക് മികച്ച എഡിറ്റർക്കുമുള്ള പുരസ്കാരം ‘റീപ്ലേ’ ക്കു ലഭിച്ചിരുന്നു.
റിയാസ് അയനം, അബ്ദുൽ ഫത്താഹ് തയ്യിൽ, സത്താർ കുന്നിൽ, സണ്ണി മണർകാട്, സി.കെ. നജീബ്, മുസ്തഫ, ഷാജഹാൻ കൊയിലാണ്ടി, പ്രധാന നടൻ നൗഷാദ്, അനിൽ ആനാട്, അനിൽ പി. അലക്സ്, റെജി ഭാസ്കർ, ഹംസ പയ്യന്നൂർ, ബഷീർ കടവത്തൂർ സംസാരിച്ചു. മുനീർ അഹ്മദ് സ്വാഗതവും ഹബീബുല്ല മുറ്റിച്ചൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.