കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യോമയാന വകുപ്പ് മേധാവി ശൈഖ് സൽമാൻ ഹമൂദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവീസിന് വിലക്കുള്ളതിനാൽ തിരിച്ചുവരാൻ പ്രയാസപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ വിഷയം അംബാസഡർ വ്യോമയാന വകുപ്പിെൻറ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യയിൽനിന്ന് ഗാർഹികത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ എടുത്ത നടപടികൾക്ക് നന്ദി പറഞ്ഞ അംബാസഡർ സ്വകാര്യ തൊഴിൽവിസയിലുള്ളവർക്കും കുവൈത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കണമെന്ന് അഭ്യർഥിച്ചു. ഉഭയകക്ഷി ബന്ധവും വ്യോമായാന മേഖലയിലെ സഹകരണവും ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.