അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

അ​മീ​റി​നെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ഭി​ന​ന്ദി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പു​തി​യ അ​മീ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. അ​മീ​റി​ന് ആ​രോ​ഗ്യ​വും സ​ന്തു​ഷ്ടി​യും നേ​ർ​ന്ന അം​ബാ​സ​ഡ​ർ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ​യും പേ​രി​ൽ ആ​ത്മാ​ർ​ഥ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി.

പു​തി​യ അ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത് പു​രോ​ഗ​തി​യി​ലേ​ക്കും സ​മൃ​ദ്ധി​യി​ലേ​ക്കും അ​തി​വേ​ഗം മു​ന്നേ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​മീ​റി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ-​കു​വൈ​ത്ത് ഉ​ഭ​യ​ക​ക്ഷി ബ​ന്ധം പു​തി​യ ഉ​യ​ര​ങ്ങ​ൾ കൈ​വ​രി​ക്കു​മെ​ന്നും, കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം അ​ദ്ദേ​ഹ​ത്തി​ന്റെ തു​ട​ർ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അം​ബാ​സ​ഡ​ർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ, ഇ​ന്ത്യ​യി​ലെ ഭ​ര​ണ​നേ​തൃ​ത്വ​വും ജ​ന​ങ്ങ​ളും അ​മീ​റി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചി​രു​ന്നു. 

Tags:    
News Summary - Indian Ambassador congratulated Emir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.