??????? ????????? ??????? ??????? ????? ????

ഇന്ത്യൻ, കുവൈത്ത്​ വ്യോമയാന വകുപ്പുകൾ ചർച്ച നടത്തി

കുവൈത്ത്​ സിറ്റി: ഇന്ത്യൻ വ്യോമയാന മന്ത്രാലയം കുവൈത്ത്​ വ്യോമയാന വകുപ്പുമായി ചർച്ച നടത്തി. വിമാന സർവീസുകളുമായി ബന്ധപ്പെട്ട്​ നിലവിലുള്ള തർക്കം പരിഹരിക്കപ്പെടുമെന്ന്​ പ്രതീക്ഷ. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. തർക്കം കാരണമാണ്​ ​ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായതെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു. വന്ദേഭാരത്​ ദൗത്യത്തി​​െൻറ നാലാം ഘട്ടത്തിൽ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികൾക്ക്​ അവസരം നൽകുകയും കൂടുതൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുകയും ചെയ്​തതാണ്​ പ്രശ്​നത്തിനിടയാക്കിയത്​. 

സ്വകാര്യ കമ്പനികൾ ട്രാവൽസുകൾ വഴി ടിക്കറ്റ്​ നൽകി യാത്രക്കാരെ കൊണ്ടുപോയി. കൊമേഴ്​സ്യൽ സർവീസിന്​ സമാനമായ രീതിയിൽ സർവീസ്​ നടത്തു​േമ്പാൾ തങ്ങൾക്കും അവസരം വേണമെന്ന്​ കുവൈത്തി വിമാന കമ്പനികളായ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും വാദിച്ചു. തുടർന്ന്​ വന്ദേഭാരത്​ സർവീസുകൾക്ക്​ കുവൈത്ത്​ അനുമതി നിഷേധിച്ചു. വിമാനത്താവളത്തിലെ തിരക്ക്​ ആണ്​ കാരണം പറഞ്ഞത്​. ഇന്ത്യ ജൂലൈ 31 വ​രെ കുവൈത്തിൽനിന്നുള്ള ചാർട്ടർ സർവീസ്​ ഉൾപ്പെടെ എല്ലാ വിമാനങ്ങൾക്കും അനുമതി നിഷേധിച്ചു. ഇതോടെ അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി ഇന്ത്യക്കാരാണ്​ പ്രതിസന്ധിയിലായത്​. ഇരുരാജ്യങ്ങളുടെയും വ്യോമയാന വകുപ്പുകൾ ചർച്ച ആരംഭിച്ച സ്ഥിതിക്ക്​ പ്രശ്​നം പരിഹരിക്കപ്പെടുമെന്നും വിമാന സർവീസുകൾ വൈകാതെ പുനരാരംഭിക്കുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - india news-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.