കുവൈത്ത് സിറ്റി: കോവിഡ് സൃഷ്‌ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയിൽ ജോലിയും ശമ്പളവുമില്ലാതെ നിരാലംബരായവർക്ക് ഭക്ഷണകിറ്റുകൾ എത്തിച്ച് യൂത്ത് ഇന്ത്യ കുവൈത്ത്. ‘യൂത്ത് ഇന്ത്യ സഹായഹസ്‌തം’ എന്ന പേരിൽ കെ.ഐ.ജി-കനിവ്, ടീം വെൽഫെയർ എന്നിവ നടത്തുന്ന ഡിസാസ്‌റ്റർ മാനേജ്മെൻറിെൻറ ഭാഗമായാണ് യൂത്ത് ഇന്ത്യ വിവിധ സേവനപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത്. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അവ എത്തിച്ചുനൽകിയും മാനസിക സമ്മർദത്തിലായവർക്ക് കൗൺസലിങ്ങിന് സഹായം നൽകിയും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ നൽകിയും ആശ്വാസം പകരുന്നുണ്ട്. റമദാനിൽ നോമ്പുതുറക്ക് കുവൈത്തിലെ വിവിധ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ നൽകുന്ന നോമ്പുതുറ കിറ്റുകൾ ദിവസവും ആവശ്യക്കാരിലേക്കെത്തിക്കാനും യൂത്ത് ഇന്ത്യ പ്രവർത്തകർ സജീവമായി രംഗത്തുള്ളതായി സാമൂഹിക സേവനം വകുപ്പ് കൺവീനർ ബാസിൽ സലിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.