ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സ്റ്റുഡന്റ്റ് കൗൺസിൽ അംഗങ്ങൾ സ്കൂൾഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിൽ അധികാരമേറ്റു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോ.വി. ബിനുമോൻ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ പ്രതിനിധികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബാസിം ഉമ്മർ ബിൻ സാബിർ ഹെഡ് ബോയായും ആയിഷ ഇഖ്ബാൽ ഹെഡ് ഗേളായും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഇജാസ്, ജൈചിത്ര അജിത്കുമാർ എന്നിവർ സി.സി.എ സെക്രട്ടറിമാരായും, മുഹമ്മദ് അലി ഷൈഖ്, ഖദീജ ജാഹിർ ഹുസൈൻ എന്നിവർ സ്പോർട്സ് ക്യാപ്റ്റന്മാരായും സത്യപ്രതിജ്ഞ ചെയ്തു. അദ്നാൻ നൈസക്, രൂപ തുസ്യ, ജയ്സൺ ജോസ്, അസ്മ ഇഫ്ര, ഡേവിഡ് രാജ്, അമൻപ്രീത് എന്നിവർ അസ്സിസ്റ്റന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സി.സി.എ കോഓഡിനേറ്റർമാരായ ഫിറോസ, ധന്യ, ഫിസിക്കൽ എജ്യൂക്കേഷൻ മേധാവി ഡോ.രമേശ് കുമാർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം, വൈസ് പ്രിൻസിപ്പൽ ഡോ.കെ. സലീം, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രമണ്യം, നാജിയ ഖാദർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.