കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ മ​ദ്റ​സ സാ​ഹി​ത്യ സ​മാ​ജം ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ശു​ക്കൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

മദ്റസ സാഹിത്യ സമാജം ഉദ്ഘാടനവും പി.ടി.എ തെരഞ്ഞെടുപ്പും

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ ഇസ്‍ലാഹി മദ്റസ പി.ടി.എ, എം.ടി.എ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വിദ്യാർഥികളുടെ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനവും അബ്ദുറഹ്മാൻ ബിൻ ഔഫ് മസ്ജിദില്‍ നടന്നു.

പി.ടി.എ വൈസ് പ്രസിഡന്റ് നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ചു. കുവൈത്ത് കേരള ഇസ്‍ലാഹി സെൻറർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ സോണൽ സെക്രട്ടറി സ്വാലിഹ് സുബൈർ, സോണൽ പ്രസിഡന്റ് ഹാഫിദ് മുഹമ്മദ് അസ്‌ലം, കെ.കെ.ഐ.സി ‌സെക്രട്ടേറിയറ്റ് ഭാരവാഹികളായ സക്കീർ കൊയിലാണ്ടി മെഹ്ബൂബ് കാപ്പാട് എന്നിവർ ആശംസകളർപ്പിച്ചു.

പി.ടി.എ ഭാരവാഹികൾ: അസ്‍ലം അബ്ദുറഹ്മാൻ (പ്രസി.), നൗഷാദ് കൊല്ലം (വൈസ് പ്രസി.), ടി. യൂസഫ് (ട്രഷ.). എം.ടി.എ ഭാരവാഹികൾ: റിൻസിയ ഖാദർ (പ്രസി.), അനീസ (വൈസ് പ്രസി.), സീനത്ത് ടീച്ചർ (സെക്ര). പി.ടി.എ തെരഞ്ഞടുപ്പിന് പ്രധാനാധ്യാപകൻ ശമീർ മദനി നേതൃത്വം നൽകി. വിദ്യാർഥികളുടെ പ്രസംഗം, ഖുർആൻ പാരായണം, ഇസ്‍ലാമിക ഗാനം, പാരന്റ്സ് ക്വിസ്, ചർച്ച സംഗമം എന്നിവയും സംഘടിപ്പിച്ചു. കാലാപരിപാടി അസ്‌ലം ആലപ്പുഴ നിയന്ത്രിച്ചു. മദ്റസ സ്റ്റാഫ് സെക്രട്ടറി യാസർ അൻസാരി സ്വാഗതവും വി.കെ. നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

Tags:    
News Summary - Inauguration of Sahitya Samajam and PTA elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.