കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചട്ടം ലംഘിച്ചാൽ ആറുമാസം തടവ് ശിക്ഷയും 10,000 പിഴയും വിധിക്കുമെന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്രധാനമായും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള ഒത്തുചേരലുകൾക്കെതിരെയാണ് മുന്നറിയിപ്പ്.
ഒത്തുകൂടലുകൾക്കുള്ള വിലക്കിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇളവ് നൽകില്ല. കർശന നിയന്ത്രണങ്ങളോടെ തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനം.ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രയത്നങ്ങളാണ് ഏറ്റവും പ്രധാനമെന്നും അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോവുേമ്പാൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ വഴിയില്ലെന്നും മന്ത്രിസഭ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക. ഒാരോ കേന്ദ്രത്തിലും വോട്ടർമാരുടെ ആരോഗ്യനില പരിശോധിക്കാൻ ഒരു ക്ലിനിക് സ്ഥാപിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാവും. സാധാരണ ഒരു മാസത്തോളം തമ്പ് കെട്ടി പ്രചാരണം നടത്താറുണ്ട്. ഇത്തവണ ഇതിന് അനുമതിയുണ്ടാവില്ല. ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.