ഐ.എം.സി.സി കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഹമീദ് മധൂർ ബദർ അൽ സമ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ പ്രീമക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്കുലർ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ഐ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻറുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് ഓൺലൈനിലൂടെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ സെക്കുലർ ഇന്ത്യ കാമ്പയിനിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. സലാം കളനാട് ജീവിത ശൈലി രോഗത്തെക്കുറിച്ചു ക്ലാസ് എടുത്തു. ബദർ അൽ സമ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ പ്രീമ സംസാരിച്ചു.
ഹക്കിം എരോൽ, ഹാരിസ് പൂച്ചക്കാട്, റഷീദ് കണ്ണൂർ, കുഞ്ഞമ്മദ്, ഇ.എൽ. ഉമ്മർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ എ.ആർ. അബൂബക്കർ നന്ദി പറഞ്ഞു. നൂറോളം ആളുകൾ മെഡിക്കൽ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി. മെഡിക്കൽ ക്യാമ്പിൽ ഷുഗർ, കൊളസ്ട്രോൾ, ലിവർ സ്ക്രീനിങ്, കിഡ്നി സ്ക്രീനിങ് തുടങ്ങിയ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.