വിമാനത്താവളത്തിൽ അനധികൃത ടാക്‌സി സർവിസ്; നിയമം കർശനമാക്കി

60 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: വിമാനത്താവളത്തിൽ അനധികൃതമായി ടാക്‌സി സർവിസ് നടത്തിയ 60 പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തൽ കേന്ദ്രത്തിലേക്കു മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ഷ്യൻ പ്രവാസികളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. വിമാനത്താവളത്തിലെ ടെർമിനലിൽനിന്നും പുറത്തുനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന ഇവരെ ദിവസങ്ങളായി ട്രാഫിക് പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.

തുടർന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നേരിട്ട് നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിക്കപ്പെട്ടത്.

വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്‌സി സർവിസുകൾ മാത്രമേ ഉപയോഗിക്കാവൂവെന്നും അനധികൃതമായി സർവിസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

അംഗീകൃത ടാക്സികളെ മാത്രമേ ആശ്രയിക്കാവൂ എന്നും നിയമവിരുദ്ധമായി ഓടുന്ന ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Illegal taxi service at the airport; The law has been tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.