ടാറ്റൂ
Posted On
date_range Updated On
date_range നിയമവിരുദ്ധ പ്രവർത്തനം:13 പേർ പിടിയിൽ
കുവൈത്ത് സിറ്റി: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 13 പേർ പിടിയിലായി.
വീട്ടിൽ ലൈസൻസില്ലാതെ ടാറ്റൂ ബിസിനസ് നടത്തിയതിന് അൽ സിദ്ദിഖ് ഏരിയയിൽ ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. മൈദാൻ ഹവല്ലിയിലെ ലൈസൻസില്ലാത്ത ക്ലിനിക്കിൽനിന്ന് വിവിധ രാജ്യക്കാർക്ക് മെഡിക്കൽ സേവനങ്ങൾ നൽകിയ അഞ്ച് പ്രവാസികളും അറസ്റ്റിലായി.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഏഴ് വിദേശ പൗരന്മാരെ സാൽമിയയിലും ജലീബ് അൽ ഷുയൂഖിലും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.