െഎജാസ് അഹ്മദ് സർഫറാസ്
Posted On
date_range Updated On
date_range ഐജാസ് അഹ്മദ് സർഫറാസ് നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്തിലെ ബിസിനസ് പ്രമുഖനും സഹാറ എയർ കണ്ടീഷനിങ് കമ്പനി എം.ഡിയുമായ െഎജാസ് അഹ്ദമ് സർഫറാസ് നിര്യാതനായി. ഉത്തർ പ്രദേശിലെ ലഖ്നോ ആണ് സ്വദേശം.ബുധനാഴ്ച രാവിലെ സബാഹ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: ഷഗുഫ്ത ഖിദ്വായി. മക്കൾ: നിദാൽ അഹ്മദ്, ബിലാൽ അഹ്മദ്. 20 വർഷം മുമ്പ് െഎജാസ് അഹ്മദ് സ്ഥാപിച്ച സഹാറ കമ്പനിയിൽ ആയിരത്തിലേറെ ജീവനക്കാരുണ്ട്. സാമൂഹിക, ജീവകാരുണ്യ മേഖലയിലും അദ്ദേഹം സജീവമായിരുന്നു. നിർധന വിദ്യാർഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് സർഫറാസ് ആൻഡ് ഖിദ്വായി എജുക്കേഷനൽ ഫൗണ്ടേഷൻ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്.
കോവിഡ് കാല സേവനങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. നിര്യാണത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.