കുവൈത്ത് സിറ്റി: കേരളത്തിൽ സംഭവിച്ച പ്രകൃതിദുരന്തങ്ങളിൽനിന്ന് വിശ്വാസി സമൂഹം പാഠം ഉൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തി നന്മകളുടെ വാഹകരാകണമെന്ന് ഐ.ഐ.സി പഠന ക്യാമ്പ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ കേന്ദ്ര ദഅ്വ വിങ് കുവൈത്ത് ഔഖാഫുമായി സഹകരിച്ച് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പിൽ ‘ഒാർമകൾ ബാക്കി വെച്ച പ്രകൃതി ദുരന്തങ്ങൾ, മനസ്സും ശരീരവും അറിയേണ്ട അറിവുകൾ, പ്രയാസ സമയത്തെ ആരാധനകൾ, ആധുനിക പൗരാണിക വായനയും വ്യാഖ്യാനവും’ എന്നീ വിഷയങ്ങളിൽ അബ്ദുൽ അസീസ് സലഫി, ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹ്മാൻ തങ്ങൾ, മുഹമ്മദ് ഷാനിബ്, സി.കെ അബ്ദുലത്തീഫ് എന്നിവർ സംസാരിച്ചു.
വിഡിയോ പ്രദർശനം, ക്വിസ് മത്സരം, ഇസ്ലാമിക ഗാനങ്ങൾ എന്നിവയും നടന്നു. ക്വിസ് മത്സരത്തിൽ ഷഹർബാൻ മുഹമ്മദ് ബേബി, അഹ്മദ് ഷഹീർ, മുഹമ്മദ് ശാദുലി എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. പഠനക്യാമ്പ് ഐ.ഐ.സി ചെയർമാൻ വി.എ. മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ അൻവർ സാദത്ത് പരിപാടി നിയന്ത്രിച്ചു. പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി, സെക്രട്ടറി സിദ്ദീഖ് മദനി, ഉമ്മർ കുട്ടി, മുഹമ്മദ് ബേബി, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.