കുവൈത്ത് സിറ്റി: ഇന്ത്യൻ ആർട്ട് ഫെഡറേഷൻ കുവൈത്ത് (ഐ.എ.എഫ് ) ഇഫ്താർ വിരുന്ന് മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ നടന്നു. ഐ.എ.എഫ് പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് മദ്റസ പ്രിൻസിപ്പൽ സമീർ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഐ.എ.എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു.
ഫ്യുച്ചർ ഐ തിയറ്റർ ചെയർമാൻ ഷമീജ്കുമാർ, തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിജു കടവിൽ,ലോക കേരള സഭാംഗം ഉണ്ണിമായ ,അജപാക് ചെയർമാൻ രാജീവ് നാടുവിലേമുറി, പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഷൈജിത്, അനിൽ പി. അലക്സ് ,മലപ്പുറം ജില്ല അസോസിയേഷൻ ചെയർപേഴ്സൻ അനു, വെൽഫെയർ കേരള വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞു, തിരുവനന്തപുരം (ടെക്സാസ്) അസോസിയേഷൻ ജനറൽ സെക്രട്ടറി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ.എ.എഫിന്റെ ഉപഹാരം ചെയർമാൻ പ്രേമൻ ഇല്ലത്ത് മുഖ്യപ്രഭാഷകൻ സമീര്‍ മുഹമ്മദിനു കൈമാറി. ബോണി കുര്യൻ,കണ്ണൻ, പ്രതീഷ്, ജെറി,കിരൺ,പ്രിയ,നിർമലാദേവി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതവും ട്രഷറർ ലിജോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.