ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച
കൺവെൻഷൻ
ഫഹാഹീൽ: ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക കൺവെൻഷൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമി ഉദ്ഘാടനം ചെയ്തു. ജെൻഡർ ന്യൂട്രാലിറ്റി അടക്കമുള്ള നവ ലിബറൽ ചിന്താഗതി പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിരോധം തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കേന്ദ്രങ്ങൾ പോലും നവലിബറൽ ചിന്താഗതികൾ ഒളിച്ചു കടത്താൻ ശ്രമം നടത്തുകയാണ്. ഇതിനെതിരെ നിതാന്ത ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് കുവൈത്ത് നാഷനൽ ജനറൽ സെക്രട്ടറി അബ്ദുള്ള വടകര, പഴശ്ശി അബ്ദുൽ ലത്തീഫ് സഅദി അനുസ്മരണ പ്രഭാഷണം നടത്തി. മംഗഫ് ദാറുൽ രിസാലയിൽ നടന്ന കൺവെൻഷനിൽ സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് തോന്നിക്കര സ്വാഗതവും സമീർ പാക്കണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.