‘ഇ​ല​ല്‍ അ​ഹി​ബ്ബ’ യാ​ത്ര​ക്ക് ഫ​ഹാ​ഹീ​ല്‍ മ​ഹ്ബൂ​ല​യി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ അ​ബ്ദു​ല്ല വ​ട​ക​ര സം​സാ​രി​ക്കു​ന്നു

ഐ.​സി.​എ​ഫ് ‘ഇ​ല​ൽ അ​ഹി​ബ്ബ’ യാ​ത്ര സ​മാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഐ.​സി.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്ന സെ​ൻ​ട്ര​ൽ, യൂ​നി​റ്റ് ത​ല ‘ഇ​ല​ൽ അ​ഹി​ബ്ബ’ യാ​ത്ര സ​മാ​പി​ച്ചു. യൂ​നി​റ്റ് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ല​ൽ ഖു​ലൂ​ബ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് ഘ​ട​ക​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​ന യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ ഹ​ബീ​ബ് അ​ൽ ബു​ഖാ​രി, സൈ​ത​ല​വി ത​ങ്ങ​ള്‍ സ​ഖാ​ഫി, അ​ഹ്‌​മ​ദ്‌ കെ. ​മാ​ണി​യൂ​ർ, അ​ല​വി സ​ഖാ​ഫി തേ​ഞ്ചേ​രി എ​ന്നി​വ​ര്‍ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ല്‍കി.

ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ലി​ലെ മം​ഗ​ഫ്, ഫ​ഹാ​ഹീ​ൽ ടൗ​ൺ, മ​ഹ്ബൂ​ല, സി​റ്റി സെ​ൻ​ട്ര​ലി​ൽ സാ​ൽ​മി​യ, ജ​ഹ്‌​റ സെ​ൻ​ട്ര​ൽ, ജ​ലീ​ബ് സെ​ൻ​ട്ര​ൽ, ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ലി​ൽ ഖൈ​ത്താ​ൻ, റി​ഗ്ഗാ​ഇ, ഫ​ർ​വാ​നി​യ ഐ.​സി.​എ​ഫ്. ഓ​ഫി​സ് ഹാ​ൾ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ യാ​ത്ര​ക്ക് സ്വീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്ല വ​ട​ക​ര, ശു​ക്കൂ​ർ മൗ​ല​വി കൈ​പ്പു​റം, അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി കാ​വ​നൂ​ര്‍, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി, റ​ഫീ​ഖ് കൊ​ച്ച​നൂ​ർ, സ​മീ​ർ മു​സ്‌​ലി​യാ​ർ, നൗ​ഷാ​ദ് ത​ല​ശ്ശേ​രി എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. ബ​ഷീ​ർ അ​ണ്ടി​ക്കോ​ട് യാ​ത്ര കോ​ഓ​ഡി​നേ​റ്റ് ചെ​യ്തു.

ഐ.​സി.​എ​ഫ് ഹാ​ളി​ല്‍ ന​ട​ന്ന സ​മാ​പ​ന സം​ഗ​മ​ത്തി​ല്‍ സെ​ന്‍ട്ര​ല്‍ പ്ര​സി​ഡ​ന്റ് സു​ബൈ​ര്‍ മു​സ്‌​ലി​യാ​ര്‍ പെ​രു​മ്പ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീ​ര്‍ വ​യ​നാ​ട് സ്വാ​ഗ​ത​വും അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ എ​ട​ത്തി​രു​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF concludes 'Ilal Ahibba'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.