Posted On
date_range Updated On
date_range ഹുദ സെന്റർ കെ.എൻ.എം പഠന ക്യാമ്പ് നാളെ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ സംഘടിപ്പിക്കുന്ന തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച ഫർവാനിയ പൊലീസ് സ്റ്റേഷന് മുൻവശമുള്ള മസ്ജിദ് അൽ മേലത്തിൽ നടക്കും. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ക്യാമ്പിൽ ഖുർആൻ, കർമ ശാസ്ത്രം, പ്രാർഥന, ഇസ് ലാമിക കുടുംബം, നമ്മുടെ ആദർശം എന്നീ വിഷയങ്ങളിൽ വീരാൻകുട്ടി സ്വലാഹി, ജൈസൽ എടവണ്ണ, അബ്ദുൽ ഹമീദ് കൊടുവള്ളി, ആദിൽ സലഫി, അബ്ദുല്ല കാരക്കുന്ന് എന്നിവർ ക്ലാസുകൾ എടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക്- 96652669, 97415065, 66657387.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.