എം.പി.എ ഖാദിർ കരുവമ്പൊയിൽ
കുവൈത്ത് സിറ്റി: എഴുത്തുകാരനും ചരിത്രരചനകളുടെ സൂക്ഷിപ്പുകാരനുമായ എം.പി.എ. ഖാദിർ കരുവമ്പൊയിലിന് ഹുദാ സെന്റർ പുരസ്കാരം. വൈജ്ഞാനിക രംഗത്തെ സ്തുത്യർഹമായ സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം.
കോഴിക്കോട് കൊടുവള്ളിക്കടുത്ത കരുവമ്പൊയില്‍ സ്വദേശിയായ എം.പി.എ. ഖാദിർ കരുവമ്പൊയിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും എഴുതിവരുന്നു. ഗാനരചന രംഗത്തും പ്രസിദ്ധനാണ്. വിവിധ രചനകളുടെ അമൂല്യമായ കരുതൽ ശേഖരവും ഇദ്ദേഹത്തിനുണ്ട്.
ഹുദാ സെന്റർ കെ.എൻ.എം പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് ചെയർമാനായുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാര തുകയും പ്രശസ്തിപത്രവും നവംബറിൽ കോഴിക്കോട് നടക്കുന്ന കേരള ജംഇയ്യതുൽ ഉലമ സമ്മേളനത്തിൽ കൈമാറുമെന്ന് ഹുദാ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.