സബാഹിയയിൽ തീപിടിച്ച വീട്
Posted On
date_range Updated On
date_range സബാഹിയയിൽ വീടിന് തീപിടിച്ചു
കുവൈത്ത് സിറ്റി: സബാഹിയയിൽ വീടിന് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം. മംഗഫ്, അഹ്മദി കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ വീട്ടിലെ നിരവധി വസ്തുക്കൾ നശിച്ചു.
രാജ്യത്ത് താപനില കുത്തനെ ഉയർന്നതോടെ വീടുകളിലും അപ്പാർട്മെന്റുകളിലും തീപിടിക്കുന്ന സംഭവം ഏറിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.