കുവൈത്ത് സിറ്റി: ഇസ്റാഅ് -മിഅ്റാജിനോടനുബന്ധിച്ച് ജനുവരി 30 വ്യാഴാഴ്ച കുവൈത്തിൽ എല്ലാ പ്രാദേശിക ബാങ്കുകളും അവധിയാകുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. തൊട്ടടുത്ത വെള്ളി, ശനി വാരാന്ത്യ അവധി കൂടിയാകുമ്പോൾ മൂന്നുദിവസം അടുപ്പിച്ച് ഒഴിവാകും.
ബാങ്കിങ് ആവശ്യങ്ങൾ അതനുസരിച്ച് ആസൂത്രണം ചെയ്യണമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡെപ്യൂട്ടി സെക്രട്ടറി ശൈഖ അൽ ഇസ്സ ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഓൺലൈൻ ബാങ്കിങ്, എ.ടി.എം വഴി ഉപയോഗപ്പെടുത്താവുന്ന സേവനങ്ങൾ എന്നിവ ലഭ്യമാകും. എ.ടി.എമ്മിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് പൊതു അവധിയും 30നാണ്. കലണ്ടർ പ്രകാരം 27നാണ് അവധി വരേണ്ടതെങ്കിലും മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കാനായി അവധി 30ലേക്ക് മാറ്റാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.