സബാഹിയയിൽ മരത്തിന് തീപിടിച്ചത് അണക്കുന്നു
Posted On
date_range Updated On
date_range ഉയർന്ന താപനില; സബാഹിയയിൽ മരത്തിന് തീ പിടിച്ചു
കുവൈത്ത് സിറ്റി: താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടുന്നു. ഞായറാഴ്ച സബാഹിയയിൽ കൂട്ടിയിട്ട മരത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് അറിയിച്ചു. മൻഖാഫ്, ഫഹാഹീൽ കേന്ദ്രങ്ങളിൽ നിന്ന് ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി. മരങ്ങൾക്കും മാലിന്യങ്ങൾക്കും തീപിടിച്ചതായി കണ്ടെത്തിയ സംഘം കൂടുതൽ വ്യാപിക്കാതെ തീ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.