കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കടുത്തതോടെ വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. ഒപ്പം തന്നെ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുന്നുണ്ട്. വേനലില്‍ ഉയര്‍ന്ന ഉപഭോഗമാണ് മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ടാണ് വൈദ്യുതി ഉപയോഗത്തില്‍ വർധന രേഖപ്പെടുത്തുന്നത്.
ഖാലിദിയ സബ് സ്റ്റേഷനിലെ രണ്ട് സബ് ഫീഡറുകൾ പ്രവർത്തനരഹിതമായതിനാല്‍ ചില പ്രദേശങ്ങളില്‍ ശനിയാഴ്ച വൈദ്യുതി തടസ്സത്തിന് കാരണമായി. തകരാറുകള്‍ പരിഹരിക്കുന്നതിനായും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമായും എമർജൻസി ടീമുകളെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി പൊതു ജനങ്ങള്‍ മന്ത്രാലയവുമായി സഹകരിക്കണമെന്നും ഉയർന്ന ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം കുറക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. അതിനിടെ കുവൈത്തിലേക്കുള്ള വൈദ്യുതി വിതരണം 400ൽ നിന്ന് 490 മെഗാവാട്ടായി ഉയർത്താൻ ഖത്തർ സമ്മതിച്ചിട്ടുണ്ട്. സൗദി അറേബ്യ 200 മെഗാവാട്ട് അധികമായി നൽകും. ഒമാനിൽ നിന്ന് 300 മെഗാവാട്ട് സഹായവും കുവൈത്ത് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.