കുവൈത്തിൽ ചൊവ്വാഴ്ച പെയ്തത് ശക്തമായ മഴ; ആലിപ്പഴ വര്‍ഷം

കുവൈത്ത് സിറ്റി: രാജ്യത്ത് ചൊവ്വാഴ്ച ഉണ്ടായത് ശക്തമായ മഴ. ഇടിമിന്നലോടുകൂടിയ മഴയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു.

സൗദിയോട് ചേർന്ന അതിർത്തി ഭാഗങ്ങളിലാണ് ആലിപ്പഴവർഷം ഉണ്ടായതായി റിപ്പോർട്ടുകളുള്ളത്. മഴ പല റോഡുകളിലും വെള്ളക്കെട്ടുകള്‍ക്കും കാരണമായി. അഹ്മദി തുറമുഖത്ത് 63 മില്ലിമീറ്ററും കുവൈത്ത് സിറ്റിയിൽ 17.7 മി.മീറ്ററും വിമാനത്താവള ഭാഗത്ത് 12.5 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്.

വെള്ളക്കെട്ടുകളുള്ള റോഡിലേക്ക് പ്രവേശനം വിലക്കി ഗതാഗതം നിയന്ത്രിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നും ചില ഭാഗങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈർപ്പമുള്ള അന്തരീക്ഷവും താഴ്ന്ന മർദവുമാണ് തുടർച്ചയായ മഴക്ക് കാരണം.

Tags:    
News Summary - Heavy rain in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.