മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഹാർട്ട് ടു ഹാർട്ട് കലക്ഷന്റെ ലോഞ്ചിങ് ബോളിവുഡ് താരം കരീന കപൂർഖാൻ നിർവഹിക്കുന്നു. മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ നിഷാദ്, മലബാർ ഗ്രൂപ് ഡയറക്ടർ അബ്ദുൽ മജീദ്, മാനുഫാക്ചറിങ് ഹെഡ് എ.കെ. ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫീസർ ഷാജി കക്കോടി എന്നിവർ സമീപം
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഭരണ ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പ്രണയ കാലത്തെ വരവേൽക്കുന്നതിനായി ഏറ്റവും പുതിയ ഹാർട്ട് ടു ഹാർട്ട് കലക്ഷൻ വിപണിയിലിറക്കി. ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറുമായ കരീന കപൂർഖാൻ പുതിയ കളക്ഷൻ അവതരിപ്പിച്ചു. മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ നിഷാദ്, മലബാർ ഗ്രൂപ് ഡയറക്ടർ അബ്ദുൾ മജീദ്, മാനുഫാക്ച്ചറിങ് ഹെഡ് എ.കെ ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫിസർ ഷാജി കക്കോടി, മറ്റു സീനിയർ മാനേജ്മന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സസൂക്ഷ്മം തയാറാക്കിയ ഹാർട്ട് ടു ഹാർട്ട് കളക്ഷനിൽ ഹൃദയാകൃതിയിലുള്ള 225 ലധികം ഡിസൈനുകളുണ്ട്. 80 ദീനാർ മുതൽ വിലയിലാണ് ഈ കളക്ഷൻ ലഭ്യമാവുക. ഈ കലക്ഷനിലെ വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് കാൽവിൻ ക്ലൈൻ അല്ലെങ്കിൽ ആൻ ക്ലൈൻ എന്നീ പ്രശസ്ത ബ്രാൻഡുകളിലുള്ള വാച്ചുകൾ സൗജന്യമായി ലഭിക്കും. ഫെബ്രുവരി 15 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഓഫർ ലഭ്യമാവും.
വ്യത്യസ്ത അഭിരുചികൾക്കും ഗിഫ്റ്റിങ് ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഈ കളക്ഷൻ രൂപകൽപന ചെയ്തിട്ടുള്ളത്. ലൈറ്റ് വെയ്റ്റ് നെക്ലേസുകൾ, പെൻഡന്റുകൾ, വളകൾ, ബ്രേസ്ലെറ്റ്, കമ്മലുകൾ, മോതിരങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഈ കളക്ഷനിൽ ഒരുക്കിയിട്ടുണ്ട്. അംഗീകൃത സ്രോതസ്സുകളിൽനിന്നും ഉത്തരവാദിത്തത്തോടെ ശേഖരിച്ച പ്രകൃതിദത്ത വജ്രങ്ങളിലും 18 കാരറ്റ് സ്വർണത്തിലുമാണ് ഹാർട്ട് ടു ഹാർട്ട് കളക്ഷൻ രൂപകൽപന ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.