കുവൈത്ത് സിറ്റി: രോഗിയുടെ ഹൃദയത്തിൽ കൃത്രിമ രക്തധമനി വെച്ചുപിടിപ്പിക്കുന്നതിൽ കുവൈത്തി ഡോക്ടർമാരുടെ സംഘം വിജയം കണ്ടു. സുലൈമാൻ അൽദബ്ബൂസ് ഹാർട്ട് സെൻററിലാണ് 50കാരനായ സ്വദേശി പൗരനിൽ അപൂർവ ശസ്ത്രക്രിയ നടത്തിയത്. പശ്ചിമേഷ്യയിൽ ഈ രീതിയിൽ നടക്കുന്ന ആദ്യത്തെ ഹൃദയ ശസ്ത്രക്രിയയാണിത്. ജർമനിയിലെ ഹനോഫർ സർവകലാശാലയുടെ സഹായം ഇതിന് ലഭിച്ചിരുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ സംഘത്തിെൻറ മേധാവി ഡോ. റിയാദ് അൽതർസി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.