ആരോഗ്യമന്ത്രി അസ്സബാഹ് ആശുപത്രി നിർമ്മാണ പുരോഗതി വിലയിരുത്തി

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുതിയ അസ്സബാഹ് ആശുപത്രി നിർമ്മാണ പുരോഗതി വിലയിരുത്തി. നിർമാണ സഥലം സന്ദർശിച്ച മന്ത്രികൊപ്പം മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ, സാങ്കേതിക വിഭാഗം ടീം, പ്രോജക്ട് സൂപ്പർവൈസർമാർ എന്നിവർ ഉണ്ടായിരുന്നു.

നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം, കാര്യക്ഷമത, മെഡിക്കൽ സൗകര്യങ്ങളുടെ സാങ്കേതികവും സേവനവുമായി ബന്ധപ്പെട്ട വശങ്ങൾ, പദ്ധതിയുടെ ഘടകങ്ങൾ, പ്രവർത്തന പദ്ധതികൾ, എഞ്ചിനീയറിംഗ് നിർവ്വഹണ ഘട്ടങ്ങൾ എന്നിവ മന്ത്രി വിലയിരുത്തി.

രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതികളിൽ ഒന്നാണ് പുതിയ അസ്സബാഹ് ആശുപത്രിയെന്ന് എഞ്ചിനീയറിംഗ് കാര്യങ്ങളുടെയും പദ്ധതികളുടെയും അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇബ്രാഹിം അൽ നഹാം പറഞ്ഞു. ഏകദേശം 88,710 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ പദ്ധതി സമഗ്ര മെഡിക്കൽ സൗകര്യമായി പ്രവർത്തിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 നിലകളുള്ള ഒരു പ്രധാന ആശുപത്രി കെട്ടിടം, ഒരു ഗ്രൗണ്ട് ഫ്ലോറും ബേസ്മെന്റും, ഒരു ബേസ്മെന്റോടുകൂടിയ രണ്ട് നിലകളുള്ള ഒരു പോഡിയം ഘടന, ഒരു സെൻട്രൽ സർവീസസ് കെട്ടിടം, മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. വിവിധ മെഡിക്കൽ വകുപ്പുകളിലും സ്പെഷ്യാലിറ്റികളിലുമായി 617 കിടക്കകൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ആശുപത്രി.

Tags:    
News Summary - Health Minister assesses progress of construction of Assabah Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.