ജഗദീശൻ
കുവൈത്ത് സിറ്റി: കോഴിക്കോട് മേപ്പയൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി പൂവമുള്ളപറമ്പിൽ താട്ടുവയൽ കുനി ജഗദീശനാണ് (45) മരിച്ചത്. കുവൈത്തിൽ യോർക്ക് കമ്പനിയിൽ മെക്കാനിക്കൽ ഫോർമാൻ ആയിരുന്നു. മൂന്നു ദിവസമായി ജോലിക്കെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ സംസ്കരിക്കും. ഭാര്യ: രതിന. മക്കൾ: അഭിൻ കാർത്തിക്, അരുഷ് ജഗൻ. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: മാധവി. സഹോദരങ്ങൾ: രാജൻ, ശോഭ, ഷീബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.