കെയർ ഫോർ കേരള മിഷനിലേക്കുള്ള തുക പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ഭാരവാഹികൾ കൈമാറുന്നു
കുവൈത്ത് സിറ്റി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കാനായി കേരള പ്രവാസി ക്ഷേമനിധി ബോർഡും നോർക്കയും ചേർന്ന് സംഘടിപ്പിക്കുന്ന 'കെയർ ഫോർ കേരള മിഷൻ 2021' പദ്ധതിയിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തും പങ്കാളിയായി.
300 ദീനാറോളം വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങളും മറ്റു ഉപകരണങ്ങൾ വാങ്ങാൻ ലക്ഷം രൂപയും സംഭാവന ചെയ്തു.മംഗഫിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ അജിത് കുമാറിന് തുക കൈമാറി. പ്രസിഡൻറ് പ്രേംരാജ്, ജനറൽ സെക്രട്ടറി ജിജു മാത്യു, ട്രഷറർ ശ്രീഹരി, ജോയൻറ് സെക്രട്ടറി ശിവദാസ് വാഴയിൽ, ഫഹാഹീൽ ഏരിയ പ്രസിഡൻറ് ഷാജു തീത്തുണ്ണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.