കുവൈത്ത് സിറ്റി: ‘ഡിസ്കവറി അമേരിക്ക’ ആഘോഷ ഭാഗമായി കുവൈത്തിലെ ശൈഖ് ജാബിർ പാലത്ത ിൽ ഹാർലി ഡേവിഡ്സൺ ബൈക്ക് റാലി സംഘടിപ്പിച്ചു. ജാബിർ പാലം അധികൃതർ, റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ഹാർഡ്ലി ഡേവിഡ്സൺ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അമേരിക്കൻ എംബസി ചാർജ് ഡി അഫയേഴ്സ് ലാറി മെമൊട്ട് മുഖ്യാതിഥിയായി. കുവൈത്തും അമേരിക്കയും തമ്മിൽ രാഷ്ട്രങ്ങൾ എന്ന നിലയിലുള്ള മികച്ച ബന്ധം ജനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇത്തരം സംയുക്ത പരിപാടികൾകൊണ്ട് സാധിക്കുമെന്ന് ലാറി മെമോട്ട് പറഞ്ഞു.
കുവൈത്തിലെ ഹാർലി ഡേവിഡ്സൺ ബൈക്ക് ഉടമകളുടെ കൂട്ടായ്മയുടെ പ്രസിഡൻറ് ജമീൽ അൽ അലിയുടെ നേതൃത്വത്തിൽ നിരവധി
യുവാക്കൾ പരിപാടിയിൽ സംബന്ധിച്ചു. 125 ബൈക്കുകൾ ജാബിർ പാലത്തിലൂടെ കുതിച്ചുവരുന്നത് മികച്ച കാഴ്ചാനുഭവം സമ്മാനിച്ചു. കുവൈത്തിലെ ഹാർലി ഡേവിഡ്സൺ വനിത ടീം ലീഡർ ഇമാൻ അൽ ഗർബലിയുടെ നേതൃത്വത്തിൽ 14 സ്ത്രീകളും പങ്കാളിത്തം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.