ജാബിർ പാലത്തിൽ നടന്ന ഹാർലി ഡേവിഡ്സൺ ബൈക്ക് റാലി
Posted On
date_range Updated On
date_range ജാബിർ പാലത്തിൽ ഹാർലി ഡേവിഡ്സൺ ബൈക്ക് റാലി
കുവൈത്ത് സിറ്റി: ദേശീയദിനാഘോഷ ഭാഗമായി കുവൈത്തിലെ ശൈഖ് ജാബിർ പാലത്തിൽ ഹാർലി ഡേവിഡ്സൺ ബൈക്ക് റാലി സംഘടിപ്പിച്ചു.
കുവൈത്തിലെ ഹാർലി ഡേവിഡ്സൺ ബൈക്ക് ഉടമകളുടെ കൂട്ടായ്മയുടെ പ്രസിഡൻറ് ജമീൽ അൽ അലിയുടെ നേതൃത്വത്തിൽ നിരവധി യുവാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
130 ബൈക്കുകൾ ജാബിർ പാലത്തിലൂടെ കുതിച്ചുവരുന്നത് മികച്ച കാഴ്ചാനുഭവം സമ്മാനിച്ചു. കുവൈത്തിലെ ഹാർലി ഡേവിഡ്സൺ വനിത ടീം ലീഡർ ഇമാൻ അൽ ഗർബലിയുടെ നേതൃത്വത്തിൽ 14 സ്ത്രീകളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.