കുവൈത്ത് സിറ്റി: കുവൈത്തികളെയും ബിദൂനികളെയും ഒരു ഹംലക്ക് കീഴിൽ ഹജ്ജിന് കൊണ്ടുപേ ാവുന്നത് ആദ്യം. ഇടകലർത്തി കൊണ്ടുപോവാൻ ഒൗഖാഫ് മന്ത്രാലയം ഹംലകൾക്ക് അനുമതി ന ൽകി. ഇത്തരം 10 ഹജ്ജ് ഹംലകളാണ് ഉണ്ടാവുക. ഒാരോന്നിലും 200 കുവൈത്തികളും 100 ബിദൂനികളുമുണ്ടാവും.
ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജ് കാര്യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈത്തികളിൽനിന്ന് 1300 ദീനാറാണ് ഹംലകൾ ഹജ്ജ് സർവിസിനായി ഈടാക്കുക. അതേസമയം, ബിദൂനികളിൽനിന്ന് 1000 ദീനാർ മുതൽ 1300 ദീനാർവരെ ഈടാക്കും. തിരിച്ചെത്തുന്നതുവരെയുള്ള യാത്ര സൗകര്യവും പുണ്യഭൂമിയിലെ താമസമുൾപ്പെടെയുള്ള സേവനങ്ങളും ഹംലകൾ നൽകും. കുവൈത്തിൽനിന്ന് ഈ വർഷത്തെ ഹജ്ജിന് പോകുന്നവരിൽനിന്ന് അപേക്ഷ സ്വീകരിക്കൽ മാർച്ച് 18ന് അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തുനിന്ന് 9000 പേർക്കാണ് ഹജ്ജിന് അവസരമുണ്ടായിരുന്നത്. കഴിഞ്ഞ തവണ 1000 ബിദൂനികളും കുവൈത്തിൽനിന്ന് ഹജ്ജിന് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.